കോഴിക്കോട്: നാളെയും, ബുധനാഴ്ച്ചയും റേഷൻ കടകൾ പണിമുടക്കും. റേഷൻകടകളിൽ ഇ-പോസ് യന്ത്രം സ്ഥാപിച്ച് കംപ്യൂട്ടർവത്ക്കരണം പൂർത്തിയാക്കണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇതു വഴി പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് ഇവരുടെ വാദം. ഇതിനു പുറമെ വേതനപാക്കേജ് ഉടൻ നടപ്പക്കാണമെന്ന ആവശ്യവും റേഷൻ വ്യാപാരികൾ ഉന്നിയിക്കുന്നു. ഈ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ കടകൾ അടച്ചിട്ടു സമരം നടത്തുന്നത്. മുഖ്യമന്ത്രി വേതന പാക്കേജ് അംഗീകരിച്ചിട്ടുണ്ട്. പക്ഷേ ഇതു ഭക്ഷ്യവകുപ്പ് നടപ്പക്കായിട്ടില്ല.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്
Post Your Comments