Latest NewsIndiaNews

തനിക്കും പീഡനം ഏറ്റവാങ്ങേണ്ടിവന്നിട്ടുണ്ട്: സ്ത്രീകള്‍ക്ക് നിര്‍ദ്ദേശവുമായി പൂനം മഹാജന്‍

ന്യൂഡല്‍ഹി: ലൈംഗികാത്രികമങ്ങളെ നേരിടാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്‍. തനിക്കും പീഡനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പലരും പീഡനത്തിനിരയാകുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതിനുവേണ്ട സുരക്ഷ തയ്യാറാക്കിവെക്കണമെന്നും പൂനം പറഞ്ഞു.

സ്ത്രീകള്‍ക്കുള്ളിലെ അപകര്‍ഷതയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പഠനകാലത്ത് തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ ശോഭിക്കണമെങ്കില്‍ അവള്‍ക്ക് അസാധാരണമായ കഴിവുകള്‍ വേണമെന്നു പറഞ്ഞ മഹാജന്‍ സ്ത്രീകള്‍ക്ക് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.

പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ സുപ്രധാനപദങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് സ്ത്രീകള്‍ ഓര്‍ക്കണമെന്നും സ്ത്രീ സമൂഹം ഇനിയുമേറെ മുന്നോട്ട് വരാനുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button