തൃശൂർ: പരിയാരം തവളപ്പാറയിൽ നായത്തോട് സ്വദേശിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരൻപറമ്പിൽ രാജീവ് (46) കൊല്ലപ്പെട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രമുഖ അഭിഭാഷകനായ അഡ്വ ഉദയഭാനുവിന്റെ പേരും. ഉദയഭാനുവിനു എതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ അഭിഭാഷകനു എതിരെ മൊഴി സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പേരും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. രാജീവിനെ തട്ടികൊണ്ടു പോയതു അഭിഭാഷകന്റെ കൂടെ നിര്‍ദേശപ്രകാരമാണെന്നു പ്രതികള്‍ മൊഴി നല്കി.
Post Your Comments