തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്ത് തീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്ന് മാത്രമല്ല മാനേജ്‌മെന്റുകളുടെ തരംതാഴ്ത്തല്‍ അടക്കം പ്രതികാര നടപടികള്‍ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന.
പ്രക്ഷോഭം ശക്തമാകുന്നതിനിടെ കഴിഞ്ഞ ജുലൈ 20ന് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാന്‍ ആശുപത്രി മാനേജ്‌മെന്റുകളുമായി ധാരണയിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച നഴ്‌സുമാര്‍ക്ക് നാളിതുവരെയായി ശമ്പളം കൂട്ടി കിട്ടിയില്ല. ധാരണ പ്രകാരമുള്ള ശമ്പള വര്‍ദ്ധനവ് ഐആര്‍സി എന്ന വ്യവസായ ബന്ധസമിതിയില്‍ മാനേജ്‌മെന്റുകള്‍ എതിര്‍ത്തു.
സര്‍ക്കാര്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങളും യൂണിയന്‍ ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരു തവണ യോഗം ചേര്‍ന്നെങ്കിലും ഒന്നും നടന്നില്ല. ഐആര്‍സിയും പിന്നാലെ മിനിമം വേജസ് ബോര്‍ഡും അംഗീകരിച്ചാലേ ശമ്പളം പരിഷ്‌കരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങു. ശമ്പളം കൂട്ടാന്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ തുടരുകയും ചെയ്യുന്നു. ഉയര്‍ന്ന തസ്തികകളില്‍ നിന്ന് നഴ്‌സുമാരെ തരംതാഴ്ത്തിയും, ആറും ഏഴും വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ള നഴ്‌സുമാരെ പിരിച്ചുവിടുകയും ചെയ്യുന്ന പ്രതികാരനടപടികളാണ് മാനേജ്‌മെന്റ് ഇപ്പോഴും മാനേജ്‌മെന്റ് ഇപ്പോഴും സ്വീകരിക്കുന്നത്.
Post Your Comments