മുംബൈ: എല്ഫിന്സ്റ്റണ് സ്റ്റേഷനില്‍ തിരക്കിനിടയില്‍ പെട്ട് മൃതപ്രായയായി കിടന്ന പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ ആള് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മൃതശരീരങ്ങള്ക്കടിയില് എഴുന്നേല്ക്കാന് കഴിയാതെ മരണാസന്നയായി കിടക്കുന്ന പെണ്‍കുട്ടിയെ പാലത്തിന്റെ പുറത്ത് നില്ക്കുന്ന ഒരു യുവാവ് പീഡിപ്പിക്കുന്നതായാണ് ദൃശ്യങ്ങളില്‍. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത ആ ചെറുപ്പക്കാരനെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു.അപകടത്തില്‍ പെട്ട സ്ത്രീകളുടെ ആഭരണങ്ങളും ബാഗും പഴ്സും വരെ മോഷ്ടിക്കുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദസറ ആയതിനാല്‍ മിക്ക സ്ത്രീകളും സാരിയാണ് ധരിച്ചിരുന്നത്. സാരിയില്‍ കുരുങ്ങിക്കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടിയെന്നും കാണികള്‍ പറഞ്ഞു.
Post Your Comments