Latest NewsKeralaNews

പീഡിപ്പിക്കപ്പെട്ട ഏഴു വയസുകാരിയുടെ അമ്മയെ നാടുകടത്തിയ സംഭവം; വനിതാ കമ്മീഷൻ അന്വേഷിക്കും

തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി. ഏഴു വയസുകാരിയുടെ അമ്മയെ നാടുകടത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ അന്വേഷണം നടത്തും.

വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തരമായി പരിഹാര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കമ്മിഷന്‍ ഡയറക്ടറെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനോടും നാട്ടുകാരോടും വിശദീകരണം ആരായും.

ആവശ്യമായ സുരക്ഷ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഉറപ്പാക്കുമെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. നാട്ടുകാര്‍ കൊല്ലപ്പെട്ട കുട്ടിയുടെ മൃദേഹം കാണാനും വീട്ടുവളപ്പില്‍ സംസ്കരിക്കാനും അനുവദിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. തുടര്‍ന്ന് സംസ്കാരം ബന്ധുവീട്ടിലാണ് നടത്തിയത്. ഇവരെ ദുര്‍നടത്തക്കാരാണ് എന്നാരോപിച്ചാണ് നാടുകടത്തിയത്.

നാട്ടിലെത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ രണ്ടു കുട്ടികള്‍ അടങ്ങുന്ന ആറംഗ കുടുംബം ഇപ്പോള്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്. ജനപ്രതിനിധികളും പൊലീസും നോക്കിനില്‍ക്കെയാണ് നാട്ടുകാര്‍ തടഞ്ഞതെന്നാണ് ബന്ധുക്കളുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button