KeralaLatest News

ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. ശമ്പ​ളം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ഴ്സു​മാ​ർ വീ​ണ്ടും സമരം ചെയാൻ ഇറങ്ങുന്നത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പു​ക​ളെ​യും വാ​ഗ്ദാ​ന​ങ്ങ​ളേ​യും തു​ട​ർ​ന്ന് മുൻപ് ന​ട​ത്തി​യ ദി​വ​സ​ങ്ങ​ൾ നീ​ണ്ട സ​മ​രം അവസാനിപ്പിച്ചതാണ്. പക്ഷെ ശമ്പ​ളം കൂ​ട്ടു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ന​ഴ്സു​മാ​ർ പറഞ്ഞു. ​ശമ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​റ​പ്പി​ൽ ന​ഴ്സു​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ച് ക​ഴി​ഞ്ഞ ജൂ​ലൈ 20ന് ന​ഴ്സു​മാ​ർ ജോ​ലി​ക്കു ക​യ​റി​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ​യാ​യി​ട്ടും ശമ്പ​ളം വ​ർ​ധി​പ്പി​ച്ചി​ല്ലെന്ന് നഴ്സുമാർ പരാതിപ്പെടുന്നു.

ശമ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ഉ​റ​പ്പ് പാലിച്ചില്ല പകരം മാ​നേ​ജ്മെ​ന്‍റു​ക​ൾ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​താ​യി ന​ഴ്സു​മാ​ർ ആ​രോ​പി​ക്കു​ന്നു. പി​രി​ച്ചു​വി​ട​ലും ത​രം​താ​ഴ്ത്ത​ലും പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​താ​യി പരാതികളുണ്ട്. ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന നഴ്സു​മാ​രെ ത​രം താ​ഴ്ത്തു​ന്നു​ണ്ട്. വ​ള​രെ സീ​നി​യ​റാ​യ നഴ്സു​മാ​രെ പോ​ലും പി​രി​ച്ചു​വി​ടു​ന്ന​താ​യ പ​രാ​തി വ്യാ​പ​ക​മാ​ണെന്നും ഇ​തി​ലും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഇ​ല്ലെ​ന്നും ന​ഴ്സു​മാർ ആരോപിക്കുന്നു.

ഐ​ആ​ർ​സി എ​ന്ന വ്യ​വ​സാ​യ ബ​ന്ധ​സ​മി​തി​യി​ൽ ധാ​ര​ണ പ്ര​കാ​ര​മു​ള്ള ശമ്പ​ള വ​ർ​ധ​ന​വ് മാ​നേ​ജ്മെ​ന്‍റു​ക​ൾ എതിർത്തുവെന്നാണ് റിപ്പോർട്ട്. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളാ​യ സ​മി​തി ഒ​രു ത​വ​ണ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ഐ​ആ​ർ​സി​യും മി​നി​മം വേ​ജ​സ് ബോ​ർ​ഡും അം​ഗീ​ക​രി​ച്ചാ​ലേ ശമ്പ​ളം പ​രി​ഷ്ക​രി​ച്ചു​ള്ള ഉത്തരവ് സർക്കാർ പുറത്തിറക്കുകയുള്ളു.

ശമ്പ​ വ​ർ​ധ​ന ന​ട​പ്പാ​ക്കി​യാ​ൽ ചി​കി​ത്സ ചി​ല​വ് വ​ർ​ധി​ക്കു​മെ​ന്നും ആ ​സാമ്പ​ത്തി​ക ഭാ​രം രോ​ഗി​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ക​യെ​ന്നും മാ​നേ​ജ്മെ​ന്‍റു​ക​ൾ പറയുന്നു. ശമ്പ​വ​ർ​ധ​ന സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു​വെ​ന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button