തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാർക്കും സൗജന്യ റേഷൻ നൽകാൻ തീരുമാനം. നേരത്തേ തയ്യാറാക്കിയ പട്ടികയില്‍നിന്ന് പുറത്തായവരാണ് ഇവര്‍. ഇതില്‍ ഏറെപ്പേരും നേരത്തേ ബി.പി.എല്‍. പട്ടികയിലുള്ളവരായിരുന്നു. ഒരുലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്.
മാസവരുമാനം 25,000 രൂപയില്‍ താഴെയുള്ള താത്കാലിക ജീവനക്കാരെമാത്രമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുതുകയുള്ളു. ഇവർക്ക് 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ നാലുചക്ര വാഹനമോ ഉണ്ടാകാൻ പാടില്ല. ക്ലാസ്-നാല് തസ്തികയില്‍നിന്ന് വിരമിച്ച് പെന്‍ഷന്‍ വാങ്ങുന്നവരെയും 5000 രൂപയ്ക്കുതാഴെ പെന്‍ഷന്‍ വാങ്ങുന്നവരെയും 10,000 രൂപയ്ക്കുതാഴെ സ്വാതന്ത്ര്യ പെന്‍ഷന്‍ വാങ്ങുന്നവരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് 1.55 കോടി പേരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 76,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണനാകാര്‍ഡുകള്‍ സ്വമേധയാ തിരികെനല്‍കി. ഇതിനുപകരം മൂന്നുലക്ഷത്തോളം പേര്‍ക്കാണ് സൗജന്യ റേഷൻ നൽകാനാകുന്നത്.
Post Your Comments