Latest NewsGulf

രക്ഷകനായി ദുബായ് പോലീസ് ; 13കാരനെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി

ദുബായ് ; രക്ഷകനായി ദുബായ് പോലീസ് 13കാരനെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. അപ്പാർട്ട്മെന്റിൽ അമ്മ ഉപേക്ഷിച്ചിട്ട് പോയതിന്റെ നിരാശയിൽ 13കാരനായ അറബ് ബാലനാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. ഇതിന് മുന്നോടിയായി താൻ സ്വയം ജീവനൊടുക്കാൻ പോകുകയാണെന്ന് ഫോൺ വിളിച്ച് ദുബായ് പോലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പോലീസ് വാതിൽ തള്ളി തുറന്ന് ബാലനെ രക്ഷപ്പെടുത്തുകയായിരുന്നു.

“വീട്ടിനുള്ളിൽ കടന്നപ്പോൾ ഉറക്കെ കരഞ്ഞു കൊണ്ട് ബാലൻ ബ്ലെയ്ഡ് കൊണ്ട് കൈ മുറിക്കാനുള്ള ശ്രമത്തിലായിരുന്നെന്നും വളരെ ബുദ്ധിമുട്ടിയാണ് അതിൽ നിന്നും ബാലനെ പിന്തിരിപ്പിച്ചതെന്നും” സ്ത്രീകളുടെയും കുട്ടികളുടെ സംരക്ഷണ വകുപ്പിന്റെയും ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സഈദ് റാഷിദ് അൽ ഹാളി പറഞ്ഞു.

”അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ തന്നെ വീട്ടിൽ ഒറ്റക്കാക്കി അമ്മ ഇന്ന് ചികിത്സയ്ക്കായി വിദേശരാജ്യത്തേക്ക് പോയി. അതിനു മുൻപായി 5,000 ദിർഹം നൽകി. എന്ത് അടിയന്തര ആവശ്യങ്ങൾക്ക് പോലീസിനെ വിളിക്കണമെന്നു അമ്മ പറഞ്ഞതായി ബാലൻ പോലീസിനോട് പറഞ്ഞു. അച്ഛനെ കുറിച്ച് തിരക്കിയപ്പോൾ അച്ഛനെ ഇഷ്ട്ടമല്ലെന്നും എന്റെ ഈ അവസ്ഥക്ക് കാരണം അച്ഛനാണെന്നും എന്റെ ആഗ്രഹങ്ങൾ ആരും കണ്ടില്ലെന്നും” ബാലൻ പോലീസിനോട് പറഞ്ഞു.

” ഞങ്ങൾ വേർപിരിഞ്ഞപ്പോൾ അമ്മയാണ് മകന്റെ ചുമതല ഏറ്റെടുത്തത്. അവൾക്ക് ചർമ്മ സംബന്ധമായ അസുഖം ഉണ്ടായിരുന്നു പക്ഷെ താൻ മർദ്ദിച്ച പാടുകളാണതെന്ന് മകനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനാലാണ് മകൻ തന്നെ വെറുക്കാൻ കാരണമെന്ന്” പോലീസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തിയ അച്ഛൻ പറഞ്ഞു

“ചികിത്സയ്ക്കായല്ല അമ്മ വിദേശരാജ്യത്തേക്ക് പോയത്. എന്നാലും കുട്ടിയെ അപ്പാർട്മെന്റിൽ ഉപേക്ഷിച്ച് പോകാൻ പാടില്ലായിരുന്നെന്നും ഷാർജയിലെ സാമൂഹ്യസേവന വകുപ്പ് കുട്ടിക്ക് കൗൺസിലിംഗ് നൽകിയതായും” ദുബായ് പൊലീസിന്റെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു. ”കൗൺസിലിംഗിന് ശേഷം കുട്ടിക്ക് അച്ഛനോടുള്ള തെറ്റിദ്ധാരണകൾ മാറി. മകന്റെ സ്കൂൾ ഫീസുൾപ്പടെയുള്ള ചിലവുകൾ താൻ വഹിക്കുമെന്നും ഇത്രയും നാൾ മകനെ കാണാൻ എത്താത്തതിൽ ദുഖിക്കുന്നതായി കുട്ടിയുടെ അച്ഛൻ പറഞ്ഞെന്നും” അൽ മുർ പറഞ്ഞു.

ഇതേതുടർന്ന് കുട്ടിയുടെ സംരക്ഷണം അമ്മയിൽ നിന്നും മാറ്റി അച്ഛന് നല്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഒരു കത്ത് സമർപ്പിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് വരെ കുട്ടി പിതാവിനോടൊപ്പമായിരിക്കും കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button