Latest NewsIndiaNews

വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തില്‍ വന്‍ മോഷണം

ചണ്ഡിഗഡ്: വിവാദ ആള്‍ദൈവും ദേരാ സച്ചാ സൗദ മേധാവിയുമായ ഗുര്‍മീത് റാം റഹി സിങ്ങിന്റെ ആശ്രമത്തില്‍ വന്‍ മോഷണം. പീഡനക്കേസില്‍ ഇരുപതു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള ഗുര്‍മീതിന്റെ ഝാജറിലെ ആശ്രമത്തിലാണ് മോഷണം നടന്നത്. ഈ ആശ്രമത്തില്‍ നിന്നും അനുയായികള്‍ ഒഴിഞ്ഞുപോയിരുന്നു. ഓഗസ്റ്റ് 25 നു ഗുര്‍മീത് ജയിലിലായ വേളയിലാണ് അനുനായികള്‍ ആശ്രമത്തില്‍ നിന്നും ഒഴിഞ്ഞു പോയത്.

ഝാജറിലെ ആശ്രമത്തില്‍ നിന്നു കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ശബളം കിട്ടാതെ വന്നപ്പോള്‍ കാവല്‍ക്കാരനും ഇവിടെ സ്ഥിരമായി വരാറില്ലായിരുന്നുവെന്നു പോലീസ് അറിയിച്ചു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആശ്രമം ചുറ്റിനേക്കി ശേഷം മടങ്ങുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. അങ്ങനെ പതിവനുസരിച്ച് എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിഞ്ഞത്. ഇദ്ദേഹം വിവരം പോലീസിനെ അറിയിച്ചു.

ഇവിടെയത്തുന്ന വിവിഐപികള്‍ക്ക് താമസിക്കാനായി തയാറാക്കിയിരുന്ന മുറികളിലാണ് മോഷണം നടന്നത്. ഇന്‍വര്‍ട്ടര്‍, അതിന്റെ രണ്ടു ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, നാലു സിസിടിവി ക്യാമറകള്‍, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയാണു പ്രധാനമായും നഷ്ടമായതെന്നും പോലീസ് അറിയിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button