ന്യൂഡല്‍ഹി•കോണ്‍ഗ്രസുമായി സഖ്യം വേണ്ടതില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതിന് കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പോളിറ്റ് ബ്യൂറോ യോഗം വോട്ടിനിട്ട് തള്ളി. ആദ്യമായാണ് ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം പോളിറ്റ് ബ്യൂറോ വോട്ടിനിട്ട് തള്ളുന്നത്.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലമെന്ന അടവുനയത്തിലെ നിലപാട് നിലനിറുത്തി ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച നിര്‍ദ്ദേശം. കേരള ഘടകത്തിന്റെ പിന്തുണയോടെ പ്രകാശ് കാരാട്ട് പക്ഷം തന്നെയാണ് യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തത്. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ വെള്ളം ചേര്‍ക്കേണ്ടെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതിലൂടെ ബംഗാളിലെപ്പോലെ തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് നീങ്ങുമെന്നും അത് ഇടത് സഖ്യത്തെ ക്ഷയിപ്പിക്കുമെന്നാണ് കാരാട്ട് പക്ഷം വാദിക്കുന്നത്.
വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും വര്‍ഗീയ കക്ഷികളെ ചെറുക്കാന്‍ രാഷ്ട്രീയ നയസമീപനത്തില്‍ മാറ്റം വേണമെന്നുമാണ് യെച്ചൂരിയുടെ വാദം.
Post Your Comments