തൃശൂര്‍: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവർ പിടിയിൽ. ജോണി രാജ്യം വിട്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വടക്കഞ്ചേരിയില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
പത്തു വര്‍ഷം മുമ്പ് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയ രാജീവിനൊപ്പം ചക്കര ജോണി ചേരുകയും ഇരുവരും പിന്നീട് തെറ്റിപ്പിരിയുകയുമായിരുന്നു. കോടിക്കണക്കിന് രൂപ വരുന്ന കച്ചവടത്തില്‍ രാജീവിന് വന്‍തുക നല്‍കാൻ ജോണി തയ്യാറായില്ല. പിന്നീട് രാജീവ് മുഖേന അഭിഭാഷകന്‍ ഭൂമി ഇടപാടു നടത്തി . ഈ തുക ലഭിക്കുന്നതിന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തുന്നതായി കാട്ടി രാജീവ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകുകയും ഇതിനിടെ രാജീവിന്റെ കൊലപാതകം നടക്കുകയുമായിരുന്നു.
Post Your Comments