സ്ത്രീകള്‍ ഇന്ന് വീട്ടില്‍ ഒതുങ്ങിനില്‍ക്കുന്നവരല്ല. ഏതുകോണിലും സ്ത്രീകള്‍ എത്തിപ്പെട്ടിട്ടുണ്ട്. നാവികസേനയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കി ശ്രദ്ധേയമായിരിക്കുകയാണ് ഈ വനിത. 40 പേരടങ്ങുന്ന മറൈന്‍ പ്ലേറ്റൂണിനെ നയിക്കാന്‍ ഒരു വനിത സര്വസജ്ജയായിരിക്കുന്നു.
ഒട്ടും സ്ത്രീസൗഹൃദമല്ലാത്ത, കടുത്ത പരിശീലന പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഈ വനിതാ ഓഫീസര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. 13 ആഴ്ച നീണ്ടുനിന്ന കാഠിന്യമേറിയ പരിശീലനശേഷം എത്തുന്ന അവര്‍, 40 പേരടങ്ങുന്ന കാലിഫോര്‍ണിയയിലെ ഫസ്റ്റ് മറൈന്‍ ഡിവിഷന് പ്ലേറ്റൂണിനെ നയിക്കും.
പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം പരിശീലന പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവരുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. 131 പേരുടെ പരിശീലന പരിപാടിയില്‍ നിന്ന് ആകെ 88 പേര് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഒരു പ്ലേറ്റൂണിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത കൂടിയാണിവര്‍.
Post Your Comments