ഡല്‍ഹി : സി ബി എസ് സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സിബിഎസ് സി. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് ആദ്യാമായാണ് സി ബി എസ് സി ഇത്തരത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
വിദേശ പൗരന്മാര്ക്ക് പാസ്പോര്‍ട്ട് നമ്പറോ സോഷ്യല്‍ സെക്യൂരിറ്റി നമ്പറോ സമര്‍പ്പിക്കേണ്ടതും അനിവാര്യമാണ്. അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലെയും 11 ക്ലാസിലെയും ബോര്‍ഡ് പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ക്കാണ് സിബിഎസ് സിയുടെ പുതിയ ചട്ടം കര്‍ശനമായി പാലിക്കേണ്ടിവരിക.
സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ചട്ടം ബാധകമായിരിക്കും. അതിനാല്‍ 9,11 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികളുടെ രജിസ്ട്രേഷന് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സി ബി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്കുന്ന നിര്‍ദേശം. സെപ്തംബര്‍ 29 നാണ് സി ബി എസ് സി ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Post Your Comments