KeralaLatest NewsNews

വയോധികന്റെ മൃതദേഹം വീട്ടില്‍ ചിതലരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ വീട്ടില്‍ നിന്ന് എഴുപതുകാരന്റെ ആറുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചിതലരിച്ച നിലയില്‍ കണ്ടെത്തിയത് ഡന്റല്‍ കോളേജിലെ നേഴ്സിങ് ഓഫീസറായി വിരമിച്ച രാധാകൃഷ്ണന്റെ മൃതദേഹമാണ്.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്കാണ് രാധാകൃഷ്ണന്‍ കഴിഞ്ഞിരുന്നത്. ഞായറാഴ്ച കാസര്‍ഗോഡുള്ള മകള്‍ നാട്ടിലെത്തിയപ്പോള്‍ അച്ഛനെക്കുറിച്ച്‌ വിവരമില്ലാത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പോലീസ് വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മരണകാരണം ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ആയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഏപ്രില്‍ മാസത്തിലെ പത്രം വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കലണ്ടറും ഏപ്രിലിലേതായിരുന്നു. അതിനാല്‍ മരണം നടന്നത് ഏപ്രില്‍ മാസത്തിലാണെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button