ജോണ്‍സ്റ്റണ്‍: യൂറോപ്പിലേക്ക് നാല് മക്കളെ തനിച്ചാക്കി യാത്ര പോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളെ ഒഴിവാക്കി യാത്ര പോയത് അമേരിക്കയിലെ അയോവയിലെ ദേസ് മോയിന്‍സ് സ്വദേശിയായ എറിന്‍ ലീ മാക്കെ (30) ആണ്. എറിന്‍ 11 ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിനായി സെപ്തംബര്‍ 20നാണ് തിരിച്ചത്. എന്നാല്‍ ഇവര്‍ തന്റെ ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള നാല് മക്കള്‍ക്കും യാത്രയ്ക്ക് മുന്‍പ് സുരക്ഷ ഉറപ്പാക്കിയിരുന്നില്ല.
ഐറിന്റെ മുന്‍ ഭര്‍ത്താവും രണ്ട് കുട്ടികളുടെ പിതാവുമായ അസ്വെഗാന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നാല് കുട്ടികളേയും ശിശു സംരക്ഷണ പ്രവര്‍ത്തകരോടൊപ്പം അയച്ചു. മാത്രമല്ല ജര്‍മനിയിലുള്ള ഐറിനോട് തിരിച്ചു വരാനും ആവശ്യപ്പെട്ടു.
പോലീസ് സെപ്തംബര്‍ 28ന് തിരിച്ചെത്തിയ ഐറിനെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാത്തതിനു പുറമേ വീട്ടില്‍ അപകടരമാം വിധത്തില്‍ ആയുധം സൂക്ഷിച്ചതിനും കേസ് ചുമത്തിയിട്ടുണ്ട്. പോലീസ് ഐറിന്റെ വീട്ടില്‍ നിന്നും ഒരു തോക്കും കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 9000 ഡോളര്‍ പിഴയില്‍ വിട്ടയച്ചു.
അതേസമയം ചെറിയ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ക്ക് സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കരുതിയാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്ന് ഐറിന്‍ പോലീസിനോട് പറഞ്ഞു.
Post Your Comments