ഗോഹട്ടി: ദീർഘകാലം മാതൃരാജ്യത്തെ സേവിച്ച സൈനികിനെ അനധികൃത കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് പോലീസ്. ആസാം പോലീസാണ് സെെനികനെ കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് രംഗത്തു വന്നത്. രാജ്യത്തെ 30 വർഷം സേവിച്ച മുഹമ്മദ് അസ്മൽ ഹഖിനാണ് ഇത്തരം ഒരു ദുരുവസ്ഥ അനുഭവിക്കേണ്ടി വന്നത്. ഇദ്ദേഹം ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കരാനാണെന്ന വാദമാണ് പോലീസ് ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷം റിട്ടർ ചെയ്ത സെനികനെയാണ് പോലീസ് നടപടി ബുദ്ധിമുട്ടിലാഴ്ത്തിയത്. ജൂനിയർ കമ്മിഷൻഡ് ഓഫീസറായിയിട്ടാണ് മുഹമ്മദ് അസ്മൽ ഹഖ് വിരമിച്ചത്.
ഈ സംഭവം തന്റെ ഹൃദയം തകർത്തു. ഒരുപാട് സമയം ഞാൻ കരഞ്ഞു. ദീർഘകാലം മാതൃരാജ്യത്തെ സേവിച്ചതിനു ശേഷവും ഇത്തരം ഒരു അനുഭവം ഉണ്ടായല്ലോ. മാത്രമല്ല ഞാൻ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെങ്കിൽ എങ്ങനെയാണ് ഇന്ത്യയിൽ സെെനികനായ സേവനം ചെയ്യാൻ സാധിക്കുന്നതെന്നും മുഹമ്മദ് അസ്മൽ ഹഖ് ചോദിക്കുന്നത്.
Post Your Comments