ലക്നൗ: അഭയാർത്ഥികളായി എത്തിയ ഹിന്ദു വംശജർക്ക് അഭയം നൽകാനുള്ള ചരിത്ര തീരുമാനവുമായി യോഗി ആദിത്യനാഥ്. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഹിന്ദുക്കൾക്കാണ് വീട് വയ്ക്കാനുള്ള ഭൂമി നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി തീരുമാനിച്ചത്.
ഇതുപ്രകാരമുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം പതിറ്റാണ്ടുകളായി മീററ്റിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് സ്വന്തമായി വീട് പണിയാനോ ഭൂമി വാങ്ങാനോ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള 63 കുടുംബങ്ങൾക്ക് കാൺപൂരിൽ വീടിനായി രണ്ടേക്കർ സ്ഥലം നൽകിയിട്ടുണ്ട്.
ഭൂമികയ്യേറ്റ മാഫിയകളിൽ നിന്നും പിടിച്ചെടുത്ത ഭൂമിയാണ് ഇത്തരത്തിൽ വീതിച്ചു നൽകിയത്. ഇവർക്ക് ‘ മുഖ്യമന്ത്രി ആവാസ് യോജന’ പ്രകാരം 1.20 ലക്ഷം രൂപ വീതവും നൽകിയിട്ടുണ്ട്. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിൽ യോഗി ആദിത്യനാഥ് നൽകിയ വാഗ്ദാനമാണ് ഇതോടെ പൂർണ്ണമാകുന്നത്.
Post Your Comments