വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച് കഴിഞ്ഞ വർഷം പിടിയിലായ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്. 2018 ഒക്ടോബർ ഒന്നു മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 8447 ഇന്ത്യക്കാരാണ് പിടിയിലായത്. ഇവരിൽ 422 സ്ത്രീകളും ഉൾപ്പെടുന്നു. മെക്സിക്കൊ, അരിസോണ, ടെക്സസ് അതിർത്തിയിലൂടെയാണ് അഭയാർഥികളായി അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നത്.
Also read : കൊറോണ; ഇന്ത്യയില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു, 22 പേര്‍ക്കുകൂടി വൈറസ് ബാധ
ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അധികൃതർ അറസ്റ്റ് ചെയ്തവരെ രാജ്യത്തെ വിവിധ ഡിറ്റൻഷൻ സെന്ററുകളിൽ അടച്ചതായി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ അറിയിച്ചു. പിടിയിലായ ഇന്ത്യക്കാരിൽ 76 സ്ത്രീകൾ ഉൾപ്പെടെ 1612 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും രേഖകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ നാട്ടിലേക്കു തിരിച്ചു കയറ്റിവിടുന്നവരുടെ എണ്ണത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.
2018-ൽ 9459 പേരാണ് അറസ്റ്റിലായപ്പോൾ ഒബാമയുടെ കാലത്ത് (2016) 4088 പേരാണ് ഐസിഇ കസ്റ്റഡിയിലായത്. ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതോടെ അറസ്റ്റിലാകുന്ന അഭയാർഥികളുടെ എണ്ണം കൂടുകയായിരുന്നു.
Post Your Comments