മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുനേരെയുള്ള കായല്‍ കയ്യേറ്റ കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം. മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ പുറമ്പോക്ക് കയ്യേറിയതായിട്ടാണ് ആരോപണം. എറണാകുളത്ത് ചിലവന്നൂരിനടുത്തുള്ള ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്ക് മമ്മൂട്ടി കയ്യേറിയെന്നാണ് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ആരോപിക്കുന്നത്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് നവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. അംബേദ്കറുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചിയിലെ കടവന്ത്രയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും നിയമ ലംഘനങ്ങളും നടന്നിട്ടുണ്ടെന്നും നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, മമ്മൂട്ടിയും കുടുംബവും സബ് കോടതിയെ സമീപിച്ചതായാണ് വിവരം. കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നഗരസഭയോട് നടപടിയെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെയും മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments