KeralaLatest NewsIndia

മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

പൂനെ ; മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനിയും അറുപത്തഞ്ചുകാരിയായ രാധാ മാധവന്‍ നായരാണ് ഇന്നലെ രാത്രി പൂനെയിലെ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് പൂനെയിൽ താമസമാക്കിയ മക്കള്‍ ഇന്നലെ രാത്രി വീട്ടിൽ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതും പോലീസിനെ വിവരമറിയിച്ചതും.

വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നും പരിചയം ഉള്ളവര്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button