ബെംഗളൂരു: യാത്രത്തിരക്ക് കൂടുതലുള്ള ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമായി കര്‍ണാടക ആര്‍.ടി.സി. 40 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രത്തിരക്ക് കൂടുതലുള്ള ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. ബെംഗളൂരുവിലേക്ക് 33-ഉം മൈസൂരുവിലേക്ക് ഏഴും സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഒക്ടോബര്‍ ഒന്നിന് എറണാകുളം-ബെംഗളൂരു: വൈകീട്ട് 6.30, 8.30 (വോള്‍വോ), തൃശ്ശൂര്‍-ബെംഗളൂരു: രാത്രി 9.14, 9.38 (വോള്‍വോ), പാലക്കാട് -ബെംഗളൂരു: 9.38, 9.41 (വോള്‍വോ), കോഴിക്കോട്-ബെംഗളൂരു: 9.32, പത്ത് (വോള്‍വോ), മൂന്നാര്‍-ബെംഗളൂരു: വൈകീട്ട് 5.03, കുമളി-ബെംഗളൂരു: 7.03.
ഒക്ടോബർ രണ്ടിന് എറണാകുളം-ബെംഗളൂരു: വൈകീട്ട് 6.08, 8.47, 9.12, 6.23 (വോള്‍വോ), തൃശ്ശൂര്‍-ബെംഗളൂരു: 9.12, 9.18 (വോള്‍വോ), കോട്ടയം-ബെംഗളൂരു: 6.12, 6.16 (വോള്‍വോ), പാലക്കാട്: 9.42, 9.44 (വോള്‍വോ), കോഴിക്കോട് -ബെംഗളൂരു: 9.32, 10.08, 9.08 (വോള്‍വോ), കണ്ണൂര്‍-ബെംഗളൂരു: 10.08 (വോള്‍വോ), 9.11, 9.30, പത്ത് (കര്‍ണാടക സരിഗെ), 9.16 (രാജഹംസ), മൂന്നാർ -ബെംഗളൂരു: 5.06, കുമളി: 7.08.
ഒക്ടോബർ മൂന്നിന് തൃശ്ശൂര്‍- ബെംഗളൂരു: 9.17, 9.32 (വോള്‍വോ), പാലക്കാട് – ബെംഗളൂരു: 9.33, 9.35 (വോള്‍വോ)
മൈസൂരുവിലേക്ക്: ഒന്നിന് രാത്രി ഏഴ്, എട്ട്: എറണാകുളം- മൈസൂരു (വോള്‍വോ), രണ്ടിന് രാത്രി ഏഴ്, 7.31 (വോള്‍വോ), 9.08, 9.43 (രാജഹംസ), രണ്ടിന് രാത്രി 9.45: തൃശ്ശൂര്‍- മൈസൂരു (രാജഹംസ).
Post Your Comments