കൊല്‍ക്കത്ത: ഡ്യൂട്ടി ഡോക്ടര്‍ക്കുനേരെ തോക്ക് ചൂണ്ടി ചികിത്സ തേടാന്‍ ശ്രമം. പരിക്കേറ്റ സുഹൃത്തിനു വേണ്ടിയാണ് ഇത്തരം ഒരു സാഹസം കാട്ടിയത്. ഗുണ്ടാസംഘമാണ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പശ്ചിമ ബംഗാളിലെ ശ്രീറാംപോരിലെ പാരാമൗണ്ട് നേഴ്സിങ് ഹോമിലാണ് സംഭവം നടന്നത്.
ഇന്നു രാവിലെ 6.30നാണ് പരിക്കേറ്റ സുഹൃത്തുമായി സംഘം ആശുപത്രിയിലെത്തിയത്. മോട്ടോര്‍ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആശുപത്രിയില്‍ തോക്ക് ചൂണ്ടി ഡോക്ടര്‍ ഭീഷണിപ്പെടുത്തി ചികിത്സ നടത്താന്‍ ശ്രമിച്ചത്. സംഘത്തിനു ഒപ്പം മുറിവേറ്റ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആശുപത്രി ചികിത്സാ നടപടികളുടെ ഭാഗമായി രേഖകളില്‍ ഒപ്പുവയ്ക്കാന്‍ പറഞ്ഞ ആശുപത്രി ജീവനക്കാരനെ ഗുണ്ടാസംഘം ആക്രമിച്ചു. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. അതോടെ ആക്രമി സംഘം പരിക്കേറ്റ സുഹൃത്തിനെയും കൊണ്ട് അവിടെ നിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
#WATCH West Bengal-Men demanding immediate treatment for their friend, create ruckus inside a nursing home in Hooghly district’s Sreerampore pic.twitter.com/p021BjnXD7
— ANI (@ANI) October 1, 2017
Post Your Comments