MollywoodLatest NewsCinema

ഭാഗ്യലക്ഷ്മിയെ വെല്ലുവിളിച്ച് ദിലീപ് ഓൺലൈൻ

രാമലീലയും ഉദാഹരണം സുജാതയും ഒരേ ദിവസം തീറ്ററുകളിൽ എത്തിയത് നടനും നടിയും തമ്മിലുള്ള മത്സരമായി കണക്കാക്കുകയാണ് പലരും.സിനിമയെ സിനിമയായി കാണാനുള്ള മാനസിക പക്വത ആയിട്ടില്ല പലർക്കും.അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളും ദിനംപ്രതി കൂടി വരുന്നു.കഴിഞ്ഞ ദിവസം നടിയുടെ ചിത്രത്തെ താഴ്ത്തിക്കെട്ടാൻ ദിലീപ് ആരാധകർ ശ്രമിക്കുന്നുവെന്നും രാമലീല ദിവസം തന്നെ ഉദാഹരണം സുജാതയും തീയറ്ററുകളിൽ എത്തിപ്പോയത്ആ രുടേയും മത്സരബുദ്ധിയല്ലെന്നും സിനിമാമേഖലയിൽ ജോലി ചെയ്യുന്നതിനാൽ സഹപ്രവർത്തകരുടെ ഒരു ചിത്രം എന്ന നിലയിൽ രാമലീല കാണുമെന്നും എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ രാമലീല കാണാൻ വിമുഖതയുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ഒരു വെല്ലുവിളിയോടെയാണ് ദിലീപ് ഓൺലൈൻ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിനു മറുപടി നൽകിയത്. രാമലീലയുടെ ടിക്കറ്റിന് വേണ്ടി ക്യൂവിൽ നിൽക്കുന്ന സ്ത്രീകളുടെ ഫോട്ടോ ഒപ്പം ചേർത്താണ് ദിലീപ് ഓൺലൈൻ ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉള്ളത് പോലെ രാമലീലയ്ക് വേണ്ടി ടിക്കറ്റ് എടുക്കുന്ന ഓരോ സ്ത്രീ പ്രേക്ഷകരും ഭാഗ്യലക്ഷ്മിക്കുള്ള മറുപടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞാൽ അനുസരിക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാരല്ല എല്ലാ സ്ത്രീകളും എന്നും രാമലീലയെ താഴ്ത്തികെട്ടി ഉദാഹരണം സുജാതയെ പുകഴ്ത്തി കൂട്ടത്തിലുള്ള സ്ത്രീയ്ക്ക് പിന്തുണ നൽകാനാണ് ശ്രമമെങ്കിൽ ഒപ്പം ചേർത്തിരിക്കുന്ന ചിത്രത്തിലേത് പോലെ നടിയുടെ ചിത്രത്തിനുവേണ്ടി ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന സ്ത്രീകളെ കാണിച്ചു തരാനുമാണ് ദിലീപ് ഓൺലൈൻ ഭാഗ്യലക്ഷ്മിയെ വെല്ലുവിളിച്ചിരിക്കുന്നത്.ഇതിനു ഭാഗ്യലക്ഷ്മിയുടെ മറുപടി എന്താകുമെന്ന് കാത്തിരുന്ന കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button