റോം: ഉത്തമപങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായാൽ എന്ത് സംഭവിക്കും…. അങ്ങനെയൊരു സാഹചര്യത്തിൽ തന്നെ സ്വയം വിവാഹം ചെയ്തിരിക്കുകയാണ് ഇറ്റലിയിൽ നിന്നുള്ള ലോറ മെസി. പ്രണയത്തിനായി ഒരിക്കല്‍ കാത്തിരുന്നവളായിരുന്നു ലോറ. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നമ്മള്‍ ആദ്യം സ്‌നേഹിക്കുന്നത് നമ്മളെതന്നെയാണ്. അതിനാല്‍ ഏറ്റവും പ്രിയപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു’ സ്വയം വിവാഹം കഴിച്ചതിന് ലോറ നൽകുന്ന വിശദീകരണം ഇതാണ്.
തന്റെ 12 വർഷം നീണ്ട പ്രണയബന്ധം തകർന്നതാണ് ലോറയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. തുടര്‍ന്ന്40 വയസ്സിനുള്ളില്‍ തനിക്ക് തന്റെ ജീവിത പങ്കാളിയെ കണ്ടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ തന്നെ വിവാഹം കഴിക്കുമെന്ന് ലോറ വീട്ടുകാരോട് പറഞ്ഞിരുന്നു. ഏഴര ലക്ഷം രൂപയാണ് വിവാഹത്തിന് ചെലവായത്.
Post Your Comments