KeralaLatest NewsNews

വികാരിയോടൊപ്പം ഒളിച്ചോടിയ യുവതി തിരികെയെത്തി: കാരണം?

തൃശൂര്‍: രണ്ട് മക്കളുടെ അമ്മയായ യുവതി വികാരിയോടൊപ്പം ഒളിച്ചോടിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. അധ്യാപികയായിരുന്നു യുവതി. ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്നാണ് പോലീസ് കേസ് അന്വേഷിച്ചത്. വൈദികനായതുകൊണ്ട് യുവതിയുടെ വീട്ടില്‍ വരുന്നതൊന്നും ആരും സംശയിച്ചിരുന്നില്ല. സംഭവം കത്തോലിക്ക സഭയെ നാണംകെടുത്തിയിരുന്നു.

ശിക്ഷാനടപടികളുടെ ഭാഗമായി വൈദികനെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റി. തിരുപ്പട്ടകര്‍മ്മങ്ങള്‍ ആറു മാസത്തേക്ക് വിലക്കി. ഈ കാലയളവില്‍ വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചശേഷം തുടര്‍നടപടികളെടുക്കും. സി.എം.ഐ സഭയിലുള്ള ഈ യുവവൈദികന്‍, ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗ് അടക്കം നടത്തുന്ന തൃശൂരിലെ സഭയുടെ കീഴിലുള്ള പ്രശസ്തമായ സ്റ്റുഡിയോയുടെ ഡയറക്ടര്‍ കൂടിയാണ്.

തൃശൂരിനടുത്തുള്ള ഇടവകയിലെ വികാരിയും സഭയ്ക്കു കീഴിലുള്ള കോളേജിലെ അദ്ധ്യാപകനുമായിരുന്നു. ഇദ്ദേഹം വികാരിയായ പള്ളിയില്‍ വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് വീട്ടമ്മ. ഏറെനാളായി ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. വൈദികനും സഡേ സ്‌കൂള്‍ അദ്ധ്യാപികയും ആയതിനാല്‍ വിശ്വാസികള്‍ സംശയിച്ചില്ല.

ഏതാനും മാസം മുമ്പ് ഇരുവരെയും അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതോടെയാണ് വിശ്വാസികളും നാട്ടുകാരും വിവരം അറിയുന്നത്. അദ്ധ്യാപികയുടെ മനസുമാറ്റാന്‍ ഭര്‍ത്താവ് നാട്ടില്‍ നിന്ന് അകറ്റി അവരുടെ വീട്ടില്‍ കൊണ്ടുപോയി നിറുത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനു ശേഷമാണ് നാല് മാസം മുമ്പ് ഇരുവരും മുംബൈയിലേക്ക് കടന്നത്.

മുംബൈയിലെ ബന്ധുവീട്ടിലായിരുന്നു താമസം. പോലീസ് കേസായപ്പോള്‍ ഇതിനിടെ ഇവര്‍ രാജ്യം വിടാന്‍ നീക്കം നടത്തിയപ്പോള്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു. മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയെങ്കിലും വൈദികനൊപ്പം പോകാനായിരുന്നു വീട്ടമ്മയുടെ തീരുമാനം. എന്നാല്‍, സഭാനേതൃത്വം ഇടപെട്ട് വേര്‍പിരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button