മുംബൈ: കഴിഞ്ഞദിവസം തിരക്കിനിടയില്‍ ട്രെയിനില്‍നിന്നും കൈവിട്ട് മലയാളി മരിച്ചിരുന്നു. സമാനമായ സംഭവം വീണ്ടും. റെയില്‍വേ മേല്പാലത്തില് തിക്കിലും തിരക്കിലുംപെട്ട് കാസര്‍കോട് സ്വദേശിനിയും മരിച്ചു. സുജാത പി ആള്‍വ (52)യാണ് മരിച്ചത്.
വിവരമറിഞ്ഞ് ബന്ധുക്കള്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനും വാമഞ്ചൂര്‍ സ്വദേശിയുമായ ഭര്‍ത്താവ് പുരുഷോത്തമയ്ക്കൊപ്പം മുംബൈയില്‍ ആണ് സുജാതയുടെ താമസം. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. 23 പേരാണ് സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നായ എല്ഫിന്സ്റ്റള് റോഡിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടത്.
പരിക്കേറ്റ നിരവധി പേര് ചികിത്സയിലാണ്. ഇരു സ്റ്റേഷനുകളിലുമായി ഒരേസമയം നാലു ട്രെയിനുകള്‍ വന്നതും കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ മേല്‍പ്പാലത്തിലേക്ക് ഇരച്ചു കയറിയതുമാണ് അപകടത്തിനു കാരണമായത്.
Post Your Comments