റിയാദ് : സൗദി സുപ്രധാന നിയമ നിര്‍മാണത്തിനു ഒരുങ്ങുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് പുതിയ നിയമം നിര്‍മിക്കാന്‍ സൗദി തയ്യാറെടുക്കുന്നത്. ഈ നിയമത്തിലൂടെ പീഡനം തടയാനാണ് സൗദി ലക്ഷ്യമിടുന്നത്. സൗദി ഭരണാധികാരി സല്മാന് രാജാവ് കരടു നിയമം 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.
പീഡനങ്ങള്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരാണ്. ഇസ്ലാമിക ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനു വിഘാതമായ ഇവ നിയമത്തിലൂടെ തടയാന്‍ സൗദിയുടെ ശ്രമം . വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും പീഡനം വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വലുതാണ്. അതു കൊണ്ട് പീഡകരെ തടയാന്‍ വേണ്ടി പീഡനം കുറ്റകരമാക്കുകയും കുറ്റവാളികള്‍ക്കുള്ള ശിക്ഷകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന നിയമം നിര്‍മിക്കേണ്ടത് അതിപ്രധാനമെന്നും രാജകല്‍പ്പനയില്‍ പറയുന്നുണ്ട്.
Post Your Comments