തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ആ പരാമര്‍ശത്തില്‍ വിവാദമാക്കേണ്ടതായി ഒന്നുമില്ല.
അദ്ദേഹം പറഞ്ഞത് നികുതിയിലൂടെ ലഭിക്കുന്ന പണം പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുവെന്നാണ്. ഇങ്ങനത്തെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടമുള്ള രീതിയില്‍ ആര്‍ക്കും വ്യാഖ്യാനിക്കാം. മാത്രമല്ല, എല്ലാവര്ക്കും ഭക്ഷണ സ്വാതന്ത്ര്യം വേണമെന്നാണ് ബിജെപിയുടെ നിലപാട്. വിവി രാജേഷിനെതിരെയുള്ള നടപടി റിപ്പോര്‍ട്ട് ചോര്ത്തിയതിനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Post Your Comments