ശ്രീനഗര്‍: പാക്ക് ഭീകരര്‍ക്കു നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം അതിര്‍ത്തി രക്ഷാസേന കണ്ടെത്തി. ജമ്മു കശ്മിരീലെ ഇന്ത്യയും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അര്‍ണിയ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്ക് പ്രകോപനം ശക്തമായി തുടരുകയാണ്. വെടിവയ്പും ഷെല്ലിങ്ങും നടത്തി പാക്ക് സേനയുടെ പ്രവൃത്തി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണോയെന്ന സംശയം ബലപ്പെടുകയാണ്. ഭീകരുടെ നുഴഞ്ഞുകയറ്റം തടയാന്‍ നിര്‍മിച്ച വേലിയുടെ താഴെയാണ് തുരങ്കം. ഏകദേശം 14 അടിയോളം നീളമാണ് തുരങ്കത്തിനുള്ളത്.
ഇതു വഴി ഇന്ത്യയില്‍ നിരവധി ഭീകരെ പ്രവേശിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്നു ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇതിലൂടെ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നതായി ബിഎസ്എഫ് വെളിപ്പെടുത്തി.
ഈ തുരങ്കത്തിനു യുദ്ധകാലത്ത് ഉപയോഗിക്കുന്ന സ്റ്റോര്‍ റൂമിനോട് സാദൃശ്യമുണ്ട്. ഇതിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി. ഇവയക്ക് കാര്യമായ പഴക്കമില്ലായിരുന്നു. അതിനാല്‍ സമീപ ദിവസങ്ങളില്‍ തുരങ്കത്തിനുള്ളില്‍ ആളുകളുണ്ടായിരുന്നുവെന്നു അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.
Post Your Comments