തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദു യുവതികളെ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നതായി ആരോപണം. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. 92 കേസുകളാണ് കേരളാ പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.
അന്വേഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ പ്രഥമദൃഷ്ട്യാ സംശയം തോന്നുന്ന 32 കേസുകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. ചില കേസുകളില്‍ സംശയം തോന്നിയ എന്‍ഐഎ സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ മതംമാറിയ ഹിന്ദു യുവതികള്‍ മുസ്ലിം യുവാക്കളെ വിവാഹം ചെയ്തിട്ടുമുണ്ട്.
കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭ എന്ന സ്ഥാപനത്തില്‍ നടന്ന മതംമാറ്റങ്ങളെ കുറിച്ചുള്ള വിവരമാണ് എന്‍ഐഎ കേരളാ പോലീസില്‍ നിന്ന് ശേഖരിച്ചത്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ സംഘടിത ശ്രമം നടന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത്രയും മതംമാറ്റം നടത്തിയത് ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
Post Your Comments