രാജ്യത്ത് പീഡന വിരുദ്ധ നിയമം തയ്യാറാക്കാന്‍ സൌദി ആഭ്യന്തര മന്ത്രിക്ക് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. മാനസിക, ശാരീരിക പീഡനം, ശല്യം ചെയ്യല്‍ എന്നിവയ്ക്കെതിരെയുള്ള നിയമത്തിന്റെ കരട് രണ്ട് മാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കനാണ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദിനോട് രാജാവ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇത്തരം നിയമം പുതുതായി തയ്യാറാക്കുന്നത് സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ്. കൂടാതെ, നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഉണ്ടാവും. എല്ലാവര്‍ക്കും മാന്യമായി ജീവിതം നയിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമ നിര്‍മാണം. ഉന്നതസഭയുടെയോ മന്ത്രിസഭയുടെയോ അംഗീകാരം ലഭിച്ചതിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും.
Post Your Comments