Latest NewsKeralaNews

മക്കളെ സിറിയയിലേക്കയക്കാന്‍ കുഞ്ഞാലിക്കുട്ടി തയാറാകുമോയെന്ന് കുമ്മനം

കൊച്ചി: മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കുമോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വൈക്കത്ത് ഹാദിയയുടെ വീട്ടിലെത്തി പിതാവ് അശോകനെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയയ്ക്കും അവരുടെ അച്ചനും അമ്മക്കും മനുഷ്യാവകാശങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹാദിയ കേസില്‍ സി.പിഎം പി.ബി അംഗം വൃന്ദാ കാരാട്ടിന്‍റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യമാണ്. അവർക്ക് മക്കളില്ലാത്തത് കൊണ്ടാണ് ഹാദിയയുടെ രക്ഷിതാക്കളുടെ വേദനയറിയാന്‍ കഴിയാഞ്ഞതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button