Latest NewsNewsIndia

പാക്കിസ്ഥാന്റെ പ്രസ്താവനയക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പ്രസ്താവനയക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. നിലവില്‍ പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു പകരമായി ഭീകരെന കൈമാറാമെന്ന നിര്‍ദേശമുയര്‍ന്നതായി പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയാണ് ഇന്ത്യന്‍ രംഗത്തു വന്നത്. പാക്ക് വിദേശകാര്യമന്ത്രി ക്വാജ മുഹമ്മദ് ആസിഫാണ് പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനയെ യുഎന്‍ പൊതുസഭയില്‍ വ്യാജ ചിത്രം ഉയര്‍ത്തി ഇന്ത്യയ്‌ക്കെതിരെ തെറ്റായ ആരോപണവുമായി രംഗത്തു വന്നതു പോലെയുള്ള നടപടിയാണെന്നു ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

എല്ലാവരുടെയും മുമ്പില്‍ ഇന്ത്യ വിമര്‍ശിക്കാനായി യുഎന്‍ പൊതുസഭയില്‍ തെറ്റായ ചിത്രമാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തി കാട്ടിയത്. ഈ ചിത്രം ഇന്ത്യയില്‍നിന്നുള്ളതെന്ന പേരിലാണ് പ്രദര്‍ശിപ്പിച്ചത്. ഇതു പോലെയുള്ള നടപടി മാത്രമാണ് ഇതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിലെ പാക്ക് വിദേശകാര്യ വക്താവ് നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത് പാക്കിസ്ഥാന്‍ പറയുന്ന പുതിയ നുണയാണെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുകൊടുത്താല്‍, പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ചു കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് ഭീകരനെ പകരം കൈമാറാമെന്ന് വാഗ്ദാനം ലഭിച്ചെന്നായിരുന്നു ഈ പത്രക്കുറിപ്പില്‍ പറയുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button