തിരുവനന്തപുരം: നഴ്സറിലെ പടിയില്‍ തട്ടിവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ആശുപത്രി ഈടാക്കിയത് ഭീമന് തുക. തലസ്ഥാനത്തെ എസ്പി ഫോര്‍ട്ട് ആശുപത്രില്‍ നിന്നാണ് തലയില്‍ സ്റ്റിച്ചിട്ടതിന് 21,950 രൂപ ഈടാക്കിയത്.
അനസ് മുഹമ്മദ് എന്ന അഞ്ച് വയസുകാരന്, നഴ്സറിയുടെ പടിക്കല്‍ തട്ടി വീണതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഓപ്പറേഷന് വേണ്ടി രേഖപ്പെടുത്തിയിരിക്കുന്നത് 13,750 രൂപയാണ് . കൂടാതെ, ഓപ്പറേഷന് ആവശ്യമായ സാധനങ്ങള്‍ക്ക് 2300 രൂപയും ഈടാക്കിയിരിക്കുന്നു.കുട്ടിയുടെ കണ്ണിന് മുകളിലായി പറ്റിയിരിക്കുന്ന മുറിവിന് സ്റ്റിച്ചിടാനാണ് ഇത്രയും തുക മേടിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.
Post Your Comments