Latest NewsIndiaNews

ജോലി സമ്മർദ്ദം ഉണ്ടെങ്കിൽ സൂക്ഷിക്കുക; ഹൃദ്രോഗം നിങ്ങളെ പിടികൂടാം

കൊച്ചി: ദൈര്‍ഘ്യമേറിയ പ്രവര്‍ത്തി സമയം ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുന്നു എന്ന് 75% ഇന്ത്യക്കാരും അഭിപ്രായപ്പെട്ടതായി പഠന റിപ്പോര്‍ട്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച്‌ ഡല്‍ഹി, മുംബൈ, ലക്നൗ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ ആറ് നഗരങ്ങളിലെ 1,306 ആളുകളില്‍ നിന്നായി ശേഖരിച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
 
ഭാരതത്തിൽ ഹൃദയാരോഗ്യത്തെപ്പറ്റി കാര്യമായ ബോധവല്‍ക്കരണപരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണുണ്ടാകുന്നത്. തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങള്‍ക്കു പുറമേ 83% ആളുകള്‍ രുചികരമായ ഫാസ്റ്റ്ഫുഡുകളെ ആശ്രയിക്കുന്നവരും 74% പേര്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് രുചിയില്ലെന്നു കരുതി ഹൃദയാരോഗ്യം ശ്രദ്ധിക്കാതെ പോകുന്നവരുമാണ്.
 
ദൈര്‍ഘ്യമേറിയ ജോലി സമയം 80% പേര്‍ക്ക് ദുരിതമാകുമ്ബോള്‍ 69% ആളുകള്‍ക്ക് ദീര്‍ഘ യാത്രാ സമയവും, 76% ആളുകളിലും പ്രത്യേകിച്ച്‌ സ്ത്രീകളില്‍ 70% പേരിലും തൊഴിലിടങ്ങളിലേയും വീട്ടിലേയും സമ്മര്‍ദ്ദങ്ങളും ആരോഗ്യപരിപാലനത്തിന് ബുദ്ധിമുട്ടാകുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
 
മൊബൈല്‍, ടാബ്ലറ്റ് എന്നിവയുടെ ഉപയോഗം, ജോലി സ്ഥലത്തും വീടുകളിലും വ്യായമം/നടത്തം/യോഗ എന്നിവയ്ക്ക് സ്ഥലത്തിന്റെ ലഭ്യതക്കുറവ്, ഉറക്കമില്ലായ്മ, തുടങ്ങിയ കാരണങ്ങളും ഹൃദയാരോഗ്യ സംരക്ഷണത്തിന് തടസമാകുന്നതായി സര്‍വ്വേഫലം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button