Latest NewsIndiaNews

ചു​വ​രി​ടി​ഞ്ഞു​വീ​ണ് പെ​ൺ​കു​ട്ടിക്ക് ദാരുണന്ത്യം; നാലു പേർക്ക് പരിക്ക്

ദേ​വ്ഗ​ഡ്: ചു​വ​രി​ടി​ഞ്ഞു​വീ​ണ് പെ​ൺ​കു​ട്ടിക്ക് ദാരുണന്ത്യം. ഒ​ഡീ​ഷ​യി​ലെ ദേ​വ്ഗ​ഡി​ൽ ആ​ശ്ര​മ​ത്തി​ലാണ് സംഭവം നടന്നത്. ആ​ശ്ര​മ​ത്തി​ന്‍റെ ചു​വ​രി​ടി​ഞ്ഞു​വീ​ണതിനെ തുടർന്ന് നാല് കുട്ടികൾക്ക് പ​രി​ക്കേറ്റു. രം​ഗ​ൽ​ബേ​ദ സേ​വ ആ​ശ്ര​മ​ത്തി​ന്‍റെ ചുവരാണ് ഇടിഞ്ഞുവാണത്.

ഈ ആശ്രമത്തിലെ ജീ​വ​ന​ക്കാ​രി​യു​ടെ മകളാണ് മരിച്ചത്. കാ​ജ​ൾ മ​ഹ​ർ എന്ന പത്തു വയസുള്ള പെ​ൺ​കു​ട്ടിക്കാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞത്. നിരവധി വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മുള്ള കെട്ടിടമാണ് ആശ്രമത്തിന്റെത്. കാലപഴക്കം കാരണം അ​പ​ക​ടാ​വ​സ്ഥ​യാലയിരുന്ന കെട്ടിടത്തിനു പകരം പുതിയ കെ​ട്ടി​ടം ആശ്രമത്തിനു വേണ്ടി നി​ർ​മി​ച്ചിരുന്നു. എന്നിട്ടും പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീക്കാത്തത് കാരണമാണ് അപകടമുണ്ടായത്. ഈ കെ​ട്ടി​ട​ത്തി​നു സ​മീ​പം കുട്ടികൾ കളിച്ചു കൊണ്ടിരുന്ന സമയത്താണ് ചു​വ​രി​ടി​ഞ്ഞു​വീ​ണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button