KeralaLatest NewsNews

യുവാവിന് ജീവിതപങ്കാളിയെ കിട്ടിയില്ല :വിഷയം ഫേസ്ബുക്കില്‍ പങ്കുവെച്ചു : ഒടുവില്‍ സ്‌നേഹിക്കാന്‍ ആളെത്തി :ഫേസ്ബുക്ക് മാട്രിമോണി വ്യത്യസ്തമാകുന്നു

 

മഞ്ചേരി : ജീവിത പങ്കാളിയെ കിട്ടാതെ വിഷയം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവാവിന് ഒടുവില്‍ സ്‌നേഹിക്കാന്‍ ആളെ കിട്ടി. ഇത് മഞ്ചേരിക്കാരരന്‍ രഞ്ജീഷ് . വിവാഹത്തിനായി മനസിനിണങ്ങിയ പെണ്‍കുട്ടിയെ തനിക്ക് കിട്ടാഞ്ഞപ്പോള്‍ ഫേസ്ബുക്കില്‍ വിവാഹപരസ്യം പോസ്റ്റ് ചെയ്ത് വ്യത്യസ്തനാകുകയായിരുന്നു. ഒടുവില്‍ തനിക്ക് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷം രഞ്ജിത് പങ്കു വെയ്ക്കുകയും ചെയ്തു.

”ജീവിത പങ്കാളിയെ കിട്ടി. സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും. സഹകരിച്ചവര്‍ക്കെല്ലാം നന്ദി. ഫേസ്ബുക്ക് മാട്രിമോണി ഉപകാരപ്പെടട്ടേ.” രഞ്ജീഷ് അവസാനമായി കുറിച്ചത് ഇതായിരുന്നു. അതേസമയം ജീവിത പങ്കാളിയാകാന്‍ പോകുന്നയാളെക്കുറിച്ചുള്ള വിവരം രഞ്ജീഷ് രഹസ്യമായി തന്നെ വെച്ചു. എല്ലാം സമയമാകുമ്പോള്‍ അറിയിക്കാമെന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം.

ജൂലൈ അവസാനമായിരുന്നു രഞ്ജീഷിന്റെ വിവാഹപ്പരസ്യം വാര്‍ത്തയില്‍ ഇടം പിടിച്ചത്. 34 വയസ്സുള്ള തനിക്ക് വിവാഹം ഇതുവരെ ശരിയായിട്ടില്ലെന്നും അന്വേഷണത്തിലാണെന്നും ജൂലൈ 28 ന് പോസ്റ്റിട്ട രഞ്ജീഷ് തനിക്ക് ഡിമാന്റ് ഇല്ലെന്നും ജാതി വിഷയമല്ലെന്നും കുറിച്ചിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ തനിക്ക് അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ടെന്നും 34 വയസ്സായെന്നും കണ്ടിഷ്ടപ്പെടണമെന്ന് മാത്രമാണ് നിബന്ധനയെന്നും കുറിച്ചിരുന്നു.

shortlink

Post Your Comments


Back to top button