NewsLife Style

പുരുഷന്മാരിലെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കുക

വിവാഹം എന്ന് പറയുന്നത് രണ്ട് മനസുകൾ തമ്മിലുള്ള കൂടിച്ചേരലാണ്.എന്നാൽ വിവാഹത്തിന് മുൻപ് തന്നെ പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.വിവാഹത്തിനു മുന്‍പ് തന്നെ പെൺകുട്ടികൾ പുരുഷന്റെ പെരുമാറ്റം അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. അമ്മയുമായി തീരെ അടുപ്പം കാണിയ്ക്കാത്ത പുരുഷന്‍മാര്‍ ചതിയന്‍മാരാണ് എന്നാണ് പൊതുവെ പറയാറ്. ഇവര്‍ സ്ത്രീകളെ ബഹുമാനിയ്ക്കാത്തവരും സ്വന്തം സുഖം മാത്രം നോക്കി ജീവിയ്ക്കുന്നവരും ആയിരിക്കും.ഏത് കാര്യത്തിനും രഹസ്യങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുന്നവരേയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ജീവിതത്തില്‍ ഒരിക്കലും സത്യസന്ധരായിരിക്കില്ല.

ഏത് നിസ്സാരകാര്യത്തിനു പോലും അതിവൈകാരികമായി പ്രതികരിയ്ക്കുന്നവരേയും ശ്രദ്ധിക്കണം.എപ്പോഴും സമയം ചിലവാക്കുന്നത് സുഹൃത്തുക്കളോടൊപ്പമാണെങ്കില്‍ അവർ വീട്ടുകാർക്ക് വേണ്ടി സമയം കണ്ടെത്താത്തവരായിരിക്കും. വീടിനും വീട്ടുകാര്‍ക്കും വേണ്ടി അല്‍പസമയമെങ്കിലും മാറ്റിവെയക്കണം.ഏത് കാര്യത്തിനും അവസാന നിമിഷത്തിലും ഒഴിവ് കഴിവ് പറയുന്നവരും ജീവിതത്തില്‍ ഒരിക്കലും സത്യസന്ധന്‍മാരായിരിക്കില്ല.മറ്റുള്ളവരേയും അവരുടെ താല്‍പ്പര്യങ്ങളേയും അംഗീകരിയ്ക്കാത്ത വ്യക്തിയേയും വിശ്വസിയ്ക്കരുത്

shortlink

Post Your Comments


Back to top button