മുംബൈ: മുംബൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെഇഎം ആശുപത്രി. മരിച്ചവരെ തിരിച്ചറിയാന്‍ ഓരോ മൃതദേഹത്തിന്റെയും നെറ്റിയില്‍ ഒന്നുമുതലുള്ള അക്കങ്ങള്‍ ചാപ്പ കുത്തുകയായിരുന്നു ആശുപത്രി. മാത്രമല്ല മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കുകയും ചെയ്തു.
23 പേരാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ ഇടുങ്ങിയ നടപ്പാതയില്‍ തിക്കിലും തിരക്കിലും പെട്ട് കഴിഞ്ഞ ദിവസം മരിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ നെറ്റിയില്‍ മഷി കൊണ്ടെഴുതിയത് മൃതദേഹങ്ങളെ എളുപ്പം തിരിച്ചറിയാനാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ പ്രവൃത്തിയില്‍ അധാര്‍മ്മികമായി യാതൊന്നുമില്ലെന്ന രീതിയിലും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
‘ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ആളുകളെ എളുപ്പം തിരിച്ചറിയാനും ആശയക്കുഴപ്പം ഇല്ലാതാക്കാനും സ്വീകരിച്ച ശാസ്ത്രീയ രീതിയാണിതെന്ന് സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments