ഇന്ന് ലോക ഹൃദയാരോഗ്യദിനമാണ്. എല്ലാ വര്‍ഷവും നമ്മള്‍ ഹൃദയാരോഗ്യ ദിനം ആചരിക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും നമ്മുടെ ഹൃദയത്തെ കുറിച്ച് ചിന്തിക്കാറില്ല. തെറ്റായ ജീവിതശൈലിയും മറ്റും ഹൃദയത്തെ ദോഷകരമായാണ് ബാധിക്കുന്നത്. ഈ ഹൃദയാരോഗ്യ ദിനത്തില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതിന്റെയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് യുഎഇയിലെ ഡോക്ടര്‍മാര്‍.
അബുദാബിയിലെ ക്ലെവ്ലാന്റ്റ് ക്ലിനിക് നടത്തിയ സര്‍വ്വേ അനുസരിച്ച് യുഎഇയില്‍ താമസിയ്ക്കുന്ന നിരവധി പേര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ട്. തെറ്റായ ജീവിതശൈലി കാരണവും പാരമ്പര്യമായും ഹൃദ്രോഗങ്ങള്‍ വരാം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്കും തെറ്റായ ജീവിതശൈലി കാരണമാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാം
നടത്തം ശീലമാക്കുന്നത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.
നാരുകളും വിറ്റാമിനുകളുമുള്ള ഭക്ഷണം കഴിക്കുക. മധുരപലഹാരങ്ങള്‍, വെണ്ണ, എണ്ണ പലഹാരങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.
Post Your Comments