ന്യൂഡല്‍ഹി: മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. രാവിലെ മുംബൈയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറുകയും തല്‍ഫലമായി തിക്കും തിരക്കുമുണ്ടാകുകയും ചെയ്തു. വളരെ ചെറിയ പാലമായതിനാല്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്. തിരക്കിനിടെ പലരും നിലത്തു വീഴുകയായിരുന്നു. ചവിട്ടേറ്റായിരുന്നു പലരും മരിച്ചത്.
Post Your Comments