വാഷിംഗ്ടണ്‍: വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് നവംബറിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സന്ദർശിക്കുക. 11 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് ട്രംപ് ഒരുങ്ങുന്നതെന്നാണ് വിവരം. ഉത്തരകൊറിയയുടെ ഭീഷണികൾ നിലനിൽക്കെയാണ് ട്രംപിന്‍റെ ഏഷ്യൻ സന്ദർശനമെന്നതും ശ്രദ്ധേയം.
Post Your Comments