പട്ന: സമൂഹത്തിനു മഹനീയ മാതൃകയായി ദുർഗാ പൂജ ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ ഒന്നിച്ചു സംഘടിപ്പിക്കുന്നു. ബിഹാറിൽ വർഷങ്ങളായി നടന്നുവരുന്ന ആഘോഷം ഇക്കൊല്ലവും പതിവുപോലെ തന്നെ നടന്നു. ഒമ്പത് ദിവസത്തെ ഉത്സവമാണ് നവരാത്രി. പട്നയിൽ നിന്ന് 140 കിലോമീറ്റർ കിഴക്കായി ബെഗുസരായി സ്ഥിതി ചെയ്യുന്ന കിരോദിമൽ ഗജന്നാദ് ദുർഗ ക്ഷേത്രത്തിലാണ് ഉത്സവ കമ്മറ്റിയുടെ സംഘാടകരായി മുസ്ലിം ജനത എത്തുന്നത്.
ക്ഷേത്രകമ്മറ്റിയിൽ 24 അംഗങ്ങളിൽ 17 പേരും ണ്ണം മുസ്ലീങ്ങളാണ്.മുസ്ലിംകൾ ക്ഷേത്രം നിലകൾ ശുചിയാക്കാനും, ക്ഷേത്രത്തെ അലങ്കരിക്കാനും ഉത്സവ സംബദ്ധമായ കാര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യാനും മറ്റും മുൻപന്തിയിൽ തന്നെ നിൽപ്പുണ്ട്. ഇത്തരത്തിൽ ക്ഷേത്ര ആചാരങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ അഭിമാനം ആയിട്ടാണ് അവർ കരുതുന്നത്.
1921 ൽ ക്ഷേത്രം സ്ഥാപിതമായതിനുശേഷം കഴിഞ്ഞ 97 വർഷങ്ങളായി ഈ പാരമ്പര്യം തുടരുകയാണ്. “ഞങ്ങൾ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. വൃത്തിയാക്കാനും, ക്ഷേത്രത്തെ അലങ്കരിക്കാനും സന്ദർശകരെ കാണാനും അല്ലെങ്കിൽ ഭക്തർക്ക് അർപ്പണമരുന്ന് പ്രയോജനപ്പെടുത്തുവാനും, മറ്റും ആവേശത്തോടെ ചെയ്യുന്നു. ഇത് ഞങ്ങളുടെ ഉത്തരവാദിത്വമായിട്ടാണ് ഞങ്ങൾ കാണുന്നതെന്ന് ക്ഷേത്രകമ്മിറ്റി അംഗം മുഹമ്മദ് ഹബീബ് പറഞ്ഞു.
മുസ്ലീം വിഭാഗത്തിന്റെ സഹായമില്ലാതെ ഉത്സവം കൊണ്ടാടുന്നതിനെപ്പറ്റി ചിന്തിക്കാൻ കഴിയില്ലെന്ന് ക്ഷേത്രകമ്മീഷൻ പ്രസിഡന്റ് അശോക് കുമാർ ഗോയെങ്ക പറഞ്ഞു.
Post Your Comments