Latest NewsNewsIndia

70 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഈ ഗ്രാമത്തില്‍ വെളിച്ചവും വാഹനവും എത്തി

 

ഗാഡ്ചരോളി: സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ക്ക് വെളിച്ചവും വാഹനവും സ്വപ്നം മാത്രമായിരുന്നു. കാടിനോട് ചേര്‍ന്ന് തെലുങ്ക് മാത്രം സംസാരിക്കാന്‍ അറിയാവുന്ന ഇരുന്നൂറോളം പേര്‍ അടങ്ങിയ ഒരു കൂട്ടം പൗരന്മാര്‍. അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് കഴിഞ്ഞ ദിവസം ഇവിടെ നടന്നത്.

ഗാഡ്ചരോളിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൂടിയായ രാജ് ആംബ്രിഷാരോ ആത്രം 45 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും ചെലവഴിച്ച് ഇവിടേക്ക് വൈദ്യുതിയും പൊതുഗതാഗതവും എത്തിച്ചു. ദിവസങ്ങളായി ഇവിടെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പൊതു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം സംയുക്തമായി ജോലികള്‍ പൂര്‍ത്തിയാക്കി.

അങ്ങനെ വെള്ളിയാഴ്ച മുതല്‍ അംബേലിയിലെ ജനങ്ങള്‍ ബള്‍ബുകള്‍ കത്തിച്ചു തങ്ങളുടെ വഴിയിലൂടെ വാഹനം പൊകുന്നത് കണ്ട് മതിമറന്ന് സന്തോഷിച്ചു. രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി തന്നെ നിര്‍വഹിക്കുകയും ചെയ്തു. ശേഷം പുതിയ റോഡിലൂടെ യാത്രകൂടി ചെയ്താണ് മന്ത്രി ഇവിടെ നിന്നും തിരിച്ച് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button