മംഗളൂരു: പോലീസ് സബ് ഇന്‍സ്പെക്ടറെ കഴുത എന്ന് വിളിച്ച ഹിന്ദു ജാഗരണ വേദി നേതാവ് അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 15ന് പുത്തൂരില്‍ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച റാലിയിലായിരുന്നു വിവാദ പ്രസംഗം.
എസ്.ഐ.അബ്ദുല്‍ ഖാദറിനെ അധിക്ഷേപിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കാന്‍ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രി ദക്ഷിണ കന്നട പോലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിറകെയാണ് അറസ്റ്റ്.
Post Your Comments