Latest NewsKeralaNews

6 മാസത്തിനിടെ ഉണ്ടായ സാമ്പത്തിക തട്ടിപ്പുകൾ ഞെട്ടിപ്പിക്കുന്നത്; മുന്നറിയിപ്പുമായി പോലീസ്

തൃശൂർ: അമിതമായ സാമ്പത്തിക ലാഭം എന്നെവിടെയെങ്കിലും കണ്ടാൽ എന്താ ഏതാ എന്നന്വേഷിക്കാതെ അവിടെ നിക്ഷേപത്തിനൊരുങ്ങുന്നവരാണ് ബഹു ഭൂരിപയക്ഷം മലായാളികളും. എന്നാല്‍ അടുത്തിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത ചിട്ടി കമ്പനികളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും കുത്തകയായ തൃശൂര്‍ ജില്ലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടി വരുന്നതായി പോലീസ് മുന്നറിയിപ്പു നല്‍കുന്നു.

തൃശൂര്‍ റൂറല്‍ പരിധിയില്‍ മാത്രം ആറുമാസത്തിനിടെ ഇരുന്നൂറ്റി മുപ്പത്തിയൊന്‍പത് കോടിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ്, പണം ഇരട്ടിപ്പിക്കല്‍, ചിട്ടി ഇടപാട് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായാണ് പതിനെണ്ണായിരത്തോളം പേര്‍ തട്ടിപ്പിനിരയായത്.

സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായുള്ള ഇടപാടുകളില്‍ വരുന്ന പരാതികളുടെ എണ്ണം ചേര്‍ത്താല്‍ കണക്കുകള്‍ ഇനിയും പെരുകും.ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപങ്ങളിലായി പതിനാലായിരത്തോളം പേര്‍ തട്ടിപ്പിനിരയായ ഫിനോമിനല്‍ ഇടപാടിലാണ് ഏറ്റവും വലിയ തിരിമറി നടന്നത്. ചാലക്കുടിയിലാണ് ഏറ്റവും കൂടൂതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടത്.

പണം ഇരട്ടിപ്പു ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച്‌ നിക്ഷേപങ്ങള്‍ നടത്തി വെട്ടിലായ കള്ളപ്പണക്കാര്‍ പരാതി പോലും നല്‍കാതെ സംഭവം മറന്നുകളയുകയുമാണ്. തട്ടിപ്പ് തിരിച്ചറിയാതെ ഇപ്പോഴും നിക്ഷേപ പദ്ധതികളില്‍ പണം അടയ്ക്കുന്നവരും ഏറെയുണ്ട്. തുടർച്ചയായി ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button