കൊച്ചി•ആ 149 പേരിലെ ഒരാള്‍, ഷാര്‍ജ ഷെയ്ഖിനും സഖാവ് പിണറായിയ്ക്ക് അഭിവാദ്യങ്ങള്‍. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരന്‍ വിമാനത്താവളത്തില്‍ നിന്നുന്ന മലയാളി യുവാവിന്റെ ലഗേജിലെ വാചകങ്ങള്‍ ആണിവ. കോമ്രേഡ്, ഡി.വൈ.എഫ്.ഐ, ലാല്‍സലാം എന്നീ വാക്കുകളും അരിവാള്‍ ചുറ്റിക നക്ഷത്രവും ലഗേജില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സൈബര്‍ സഖാക്കള്‍ ഇന്ന് രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രമാണിത്. അത് കണ്ടാല്‍ ആരും ഒറ്റനോട്ടത്തില്‍ വിശ്വസിച്ചുപോകും, ഇത് അത് തന്നെ “മുഖ്യമന്ത്രിയുടെ ഇടപെടലില്‍” ഷാര്‍ജ ഷെയ്ഖ് വിട്ടയച്ച 149 പേരില്‍ ഒരാള്‍. ആരോ തമാശയ്ക്ക് ഒപ്പിച്ച ചിത്രമായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി.
വ്യാജ പ്രചാരണത്തില്‍ വീണുപോയ ഇടത് നേതാക്കളും അനുകൂലികളും നിരവധിയാണ്. സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയും മുന്‍ എംപിയുമായ പി.രാജീവ് വരെ സൈബര്‍ സഖാക്കളുടെ വ്യാജപ്രചാരണത്തില്‍ വീണു. ‘അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം’ എന്ന് പറഞ്ഞാണ് രാജീവ് ചിത്രം പങ്കുവച്ചത്. ചിത്രം ഷെയര്‍ ചെയ്ത പി രാജീവിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത.
കേരള സന്ദർശനം കഴിഞ്ഞ് ഷാർജ ഷേയ്ക്ക് തിരിച്ച് നാട്ടിൽ വിമാനമിറങ്ങുന്നതിന് മുൻപേ ജയിലിൽ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാൾ ഇത്രയും വലിയ ലഗേജുമായി അതിൽ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയെ താന്‍ മാനിക്കുന്നു. സംഘികളേക്കാൾ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബർ സഖാക്കൾ എന്ന് തിരിച്ചറിയാൻ ഇതുപോലുള്ള അവസരങ്ങൾ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെയെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ബാലരമ’ വായിക്കുന്നവരേക്കാൾ എത്രയോ ചിന്താശേഷിയുള്ളവരാണ് ‘ചിന്ത’ വായിക്കുന്നവർ എന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നതെന്നും ബല്‍റാം പരിഹസിച്ചു.
അമളി തിരിച്ചറിഞ്ഞ പി.രാജീവ് ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
Post Your Comments