Latest NewsNewsInternational

മു​സ്ലിം ബ്ര​ദ​ര്‍​ഹു​ഡി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വിന് ജീ​വ​പ​ര്യ​ന്തം

ക​യ്റോ: മു​സ്ലിം ബ്ര​ദ​ര്‍​ഹു​ഡി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് മു​ഹ​മ്മ​ദ് ബാ​ദി​ക്കും മ​റ്റു 15 പേ​ര്‍​ക്കും ഈ​ജി​പ്ഷ്യ​ന്‍ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജൂ​ലൈ​യി​ല്‍ മു​ഹ​മ്മ​ദ് മു​ര്‍​സി​യെ പു​റ​ത്താ​ക്കി പ്ര​സി​ഡ​ന്‍റ് അ​ല്‍ സി​സി അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നിരവധി പേര്‍ കൊ​ല്ല​പ്പെ​ട്ടിരുന്നു. കൂടാതെ 2013 ന​വം​ബ​റി​ല്‍ ബ്ര​ദ​ര്‍​ഹു​ഡി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​രോ​ധി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തു ക​ലാ​പ​ത്തി​നു പ്രേ​രി​പ്പി​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണു ശി​ക്ഷ. കേ​സി​ല്‍ 77 പേ​ര്‍​ക്ക് 15 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചിട്ടുണ്ട്. മറ്റു ചില കേസുകളില്‍ ബാദിയെയും ഇതര നേതാക്കളെയും നേരത്തേ കോടതി ജീ​വ​പ​ര്യ​ന്തത്തിന് വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button