കയ്റോ: മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 15 പേര്‍ക്കും ഈജിപ്ഷ്യന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജൂലൈയില്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കി പ്രസിഡന്റ് അല്‍ സിസി അധികാരം ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. കൂടാതെ 2013 നവംബറില്‍ ബ്രദര്‍ഹുഡിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിരുന്നു.
രാജ്യത്തു കലാപത്തിനു പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണു ശിക്ഷ. കേസില്‍ 77 പേര്‍ക്ക് 15 വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. മറ്റു ചില കേസുകളില്‍ ബാദിയെയും ഇതര നേതാക്കളെയും നേരത്തേ കോടതി ജീവപര്യന്തത്തിന് വിധിച്ചിരുന്നു.
Post Your Comments